രാജ്യത്ത് സംഘര്‍ഷസാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നു : മന്ത്രി ഇ.പി.ജയരാജന്‍

സ്നേഹവും കാരുണ്യവും മാനവികതയും ചോര്‍ത്തിക്കളഞ്ഞ് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് ചിലര്‍ നടത്തുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 87-ാമത് ശിവഗിരി തീര്‍ഥാടന വ്യവസായം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവര്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ ഉപദേശങ്ങളോ അറിയില്ല. നരനും നരനും തമ്മില്‍ സഹവര്‍ത്തിത്വം ഉറപ്പിക്കാനാണ് ഗുരു പറഞ്ഞുതന്നത്. പക്ഷേ, നരനും നരനും തമ്മില്‍ വിദ്വേഷം ഉണ്ടാക്കാനാണ് ചിലര്‍ ഇവിടെ ശ്രമിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം – മന്ത്രി പറഞ്ഞു .

രാജ്യം ഭരിക്കുന്നവര്‍ക്ക് വിവേകത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നുവെങ്കിലും അവര്‍ മതത്തിന്റെ പേരില്‍ പൗരത്വം തെളിയിക്കാന്‍ ജനതയോടു ആവശ്യപ്പെടുമായിരുന്നില്ലെന്നും മന്ത്രി ഇ.പി.ജയരാജന്‍ വ്യക്തമാക്കി .ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *