പൗരത്വ നിയമ ഭേദഗതി; മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച്‌ നില്‍ക്കേണ്ട സമയങ്ങളില്‍ തടിമിടുക്ക് കാണിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്‍റേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. തനിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *