മലപ്പുറം : ലോക കേരളസഭ തട്ടിപ്പാണെന്ന അഭിപ്രായം മുസ്ലീം ലീഗിനില്ലെന്ന് പി ജെ കുഞ്ഞാലിക്കുട്ടി എം പി. പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദിയായിരുന്നു ലോക കേരള സഭ. അത് ബഹിഷ്ക്കരിക്കാനുള്ള യുഡിഎഫ് തീരുമാനം ശരിയായില്ല. പങ്കെടുത്ത് പ്രശ്നങ്ങള്‍ ഉന്നയിക്കുകയായിരുന്നു വേണ്ടത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ലോക കേരള സഭയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് ലിഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി നേതാക്കളും പ്രതികരിച്ചു. ഒന്നാം കേരള സഭയില്‍ കെഎംസിസി അംഗങ്ങള്‍ പ്രതിനിധികളായിരുന്നു.
