പൗരത്വനിയമം ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്‍നമല്ലെന്ന് രമേശ് ചെന്നിത്തല

ശ്രീകൃഷ്ണപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമം ഒരു മതവിഭാഗത്തെമാത്രം ബാധിക്കുന്ന പ്രശ്‍നമല്ലെന്നും രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . വി.കെ. ശ്രീകണ്ഠന്‍ എം.പി. നയിക്കുന്ന ലോങ്‌ മാര്‍ച്ചിന്റെ ഷൊര്‍ണൂര്‍ നിയോജകമണ്ഡല സമാപനസമ്മേളനം തിരുവാഴിയോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ്. അജണ്ടയായ മതാധിഷ്ഠിത രാഷ്ട്രമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . ഇതിനെതിരേ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി.കെ. ശ്രീകണ്ഠന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി ഒ. വിജയകുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *