കേരളത്തില്‍നിന്ന് പോയവരടക്കം ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകള്‍ കാബൂള്‍ ജയിലില്‍

ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ,മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്‌.

മൊത്തം 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നുംകേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് ഇവര്‍ വിചാരണ നേരിടേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *