തിരുവനന്തപുരം > ടി പി സെന്‍കുമാറിന്‍റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്ത നടപടിക്കെതിരെ സര്‍ക്കാര്‍. കേസ് എടുത്ത നടപടി അറിഞ്ഞെന്നും സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത നടപടി ശ്രദ്ധയില്‍ പെട്ടെന്നും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചത്. മുന്‍ ഡിജിപി എന്ന ടി പി സെന്‍കുമാറിന്റെ സ്വാധീനമാകാം കേസ് എടുക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
