കേന്ദ്ര ബജറ്റ് മികച്ചതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ഏറ്റവും മികച്ചതാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബജറ്റ് മോശമെന്ന്‌ പ്രചരിപ്പിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പിന്നീട് ബജറ്റ് നല്ലതാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തില്‍ ബജറ്റിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴുള്ള സാമ്ബത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സമ്മതിച്ചു.- മോദി പറഞ്ഞു.

ജെ.പി നഡ്ഡ ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *