അര്‍ഹത പരിശോധിച്ച്‌ വീടില്ലാത്തവര്‍ക്ക് ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അര്‍ഹതാലിസ്റ്റില്‍ സാങ്കേതിക കാരണങ്ങളാല്‍ പെടാതെ പോയവരുടെ അര്‍ഹത പരിശോധിച്ച്‌ വീട് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ലൈഫ് പദ്ധതി വഴി വീട് നല്‍കുന്നത് ഇവിടെ പൂര്‍ണമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

നേരത്തെ നിശ്ചയിച്ച അര്‍ഹതാ ലിസ്റ്റില്‍പ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉള്‍പ്പെട്ടത്. സാങ്കേതികപ്രശ്നങ്ങളാല്‍ ആ ഘട്ടത്തില്‍ അര്‍ഹതാലിസ്റ്റില്‍പ്പെടാത്തവരുണ്ട്. നാലരലക്ഷത്തിലേറെ പേര്‍ക്ക് വീടു ലഭിക്കുമ്ബോള്‍ പിന്നീട് ചെറിയ സംഖ്യ മാത്രമേ വീട് ലഭിക്കാനുണ്ടാകൂ . ഇങ്ങനെ വീണ്ടും അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും ഭവനം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു .

ജനങ്ങള്‍ നേരിടുന്ന അനേകം പ്രശ്നങ്ങളില്‍ ഒന്നാണ് പാര്‍പ്പിടം. ആ പ്രശ്നങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുംവിധം പരിഹരിക്കുന്നതില്‍ നേതൃത്വം നല്‍കേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനെല്ലാവരെയും സഹകരിപ്പിച്ച്‌ അശരണരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പാര്‍പ്പിടം മാത്രമല്ല, മറ്റനേകം പ്രശ്നങ്ങളിലും ഇത്തരം ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറയി വിജയന്‍ കൂട്ടിച്ചേര്‍ത്തു .

Leave a Reply

Your email address will not be published. Required fields are marked *