ച​ട്ട​ന്പി​സ്മാ​ര​കം തി​രി​കെ ന​ല്‍​കാം, ബി​ജെ​പി രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ച​ട്ട​ന്പി​സ്വാ​മി സ്മാ​ര​ക​വും പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ തീ​ര്‍​ഥ​പാ​ദ​മ​ണ്ഡ​വും സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. തീ​ര്‍​ഥ​പാ​ദ​മ​ണ്ഡ​പം ഏ​റ്റെ​ടു​ത്ത​ത് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ധി​രാ​ജ ട്ര​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ച​ട്ട​ന്പി​സ്വാ​മി സ്മാ​ര​കം തി​രി​കെ ന​ല്‍​കും. ബി​ജെ​പി വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​തു ശ​രി​യ​ല്ല, കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് തീ​ര്‍​ഥ​പാ​ദ​മ​ണ്ഡ​പം ശ​നി​യാ​ഴ്ച പോ​ലീ​സും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി സീ​ല്‍ ചെ​യ്തി​രു​ന്നു. പോ​ലീ​സി​നെ ത​ട​യാ​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ച​ത് നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി.

തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട​യി​ലു​ള്ള വി​ദ്യാ​ധി​രാ​ജ സ​ഭ​യു​ടെ 65 സെ​ന്‍റ് സ്ഥ​ല​മാ​ണ് റ​വ​ന്യു​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത്. തീ​ര്‍​ഥ​പാ​ദ​മ​ണ്ഡ​പ​ത്തി​ല്‍ പു​തി​യ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

Leave a Reply

Your email address will not be published. Required fields are marked *