തിരുവനന്തപുരം: ജീവനക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ തലസ്ഥാനത്ത് നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് യൂണിയന്‍ നേതാക്കള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. അതേസമയം ,സമരത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.
രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നടുറോഡില്‍ പെട്ടുപോയത് . അക്ഷമരായ യാത്രക്കാര്‍ തമ്ബാനൂരില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു . കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡില്‍ യാത്രക്കാരും കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എറ്റിഒ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയത്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ജീവനക്കാരുടെ ആരോപണം.
