സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ്ത്രീ​വി​രു​ദ്ധ​ത ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണമെന്ന് കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള അ​പ​ഹാ​സ്യ​മാ​യ ത​ല​ക്കെ​ട്ടു​ക​ള്‍ ത​ട​യാ​ന്‍ മാ​ധ്യ​മ​നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സ​മൂ​ഹ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ നി​ല​നി​ല്‍​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ ഉന്‍മൂലനം ചെ​യ്യ​ണം. ചൊ​വ്വാ​ദോ​ഷ​മെ​ന്ന പേ​രി​ല്‍ നി​ര​വ​ധി സ്ത്രീ​ക​ളെ ചൂ​ഴ്ന്നു നി​ല്‍​ക്കു​ന്ന അ​നാ​ചാ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന ബോ​ധ്യ​മു​ണ്ടാ​ക​ണം.

കേ​ര​ള​ത്തി​ല്‍ മ​ഹാ ഭൂ​രി​പ​ക്ഷം സ്ത്രീ​ക​ളും ഇ​ന്നും ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നു​ണ്ട്. ഇ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ഗാ​ര്‍​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മം സ​ന്പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​താ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സാ​മൂ​ഹ്യ ക്ഷേ​മ ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റ​യും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മാ​ണ്. കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​നാ​ക​ണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *