മക്ക: കോവിഡ് 19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് സഊദി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. സഊദിക്കകത്ത് നിന്നും പോകുന്ന ഉംറ തീര്‍ത്ഥാനത്തിനാണ് സഊദി അധികൃതര്‍ ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇത് പ്രകാരം ആഭ്യന്തര ഉംറ തീര്‍ത്ഥാടകരെ മക്കയിലേക്കും വിശുദ്ധ മദീനയിലേക്കും പ്രവേശനം തടയും. അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ കര്‍ശന നിരീക്ഷമാണ് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉംറ തീര്‍ത്ഥാടകരെ ഇനിയൊരിപ്പുണ്ടാകുന്നത് വരെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിപ്പിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്.
