നിയമസഭയില്‍ കാണിക്കുന്ന വൃത്തികേട് പാര്‍ലമെന്റില്‍ നടക്കില്ല; വി മുരളീധരന്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം, കുവൈറ്റ് പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ലോക്സഭയില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്തത് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പേരിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മുന്‍ തീരുമാനം പിന്‍വലിച്ച കുവൈറ്റിന്‍റെ നടപടി മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് സഹായകരമാണ്. ഇന്ത്യക്കാരെ ഇറാനില്‍ നിന്ന് തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ പരിശോധന തുടങ്ങിയെന്നും വി മുരളീധരന്‍ പറഞ്ഞു. കൊവിഡ് 19 ബാധിതരല്ലന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് മന്ത്രിസഭ മരവിപ്പിച്ചു.

കേരള നിയമസഭയില്‍ ചെയ്യുന്ന പോലെ ചിലര്‍ പാര്‍ലമെന്റില്‍ ചെയ്യാന്‍ നോക്കുകയാണ്. നിയമസഭയില്‍ കാണിക്കുന്ന വൃത്തികേട് പാര്‍ലമെന്റില്‍ നടക്കില്ല. അവര്‍ തെറ്റു തിരുത്താന്‍ തയ്യാറാകണം. ഡല്‍ഹി കലാപത്തില്‍ പൊലീസിന് വീഴ്ച്ച വന്നോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. കലാപത്തിന് കാരണം രണ്ടു മാസം പ്രതിപക്ഷം നടത്തിയ വിഷകരമായ പ്രചരണമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *