കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രതേക ജാഗ്രതയിലാണ്. രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു. രോഗം പടരുന്ന സാഹചര്യമില്ലെന്നും നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയുരുത്തല്‍.

2016ല്‍ കുട്ടനാട്ടിലാണ് ഇതിനുമുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളിലാണ് അന്ന് രോഗം പടര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *