മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു

മലപ്പുറം:  മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. പൂക്കയില്‍ പായിക്കടവത്ത് സൈഫുദ്ദീന്റെ മകന്‍ മുഹമ്മദ് അന്‍ഷിഫാണ് മരിച്ചത്.

കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പന്‍ഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *