കൊവിഡ് 19 ;സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . കൊവിഡ് പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് കോണ്‍ഗ്രസിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകും.

ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ വച്ച്‌ നേരത്തെ പരിശോധിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു.

വിമനത്താവളത്തിലെ പരിശോധനയില്‍ വീഴ്ച പറ്റി. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്നത് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കും. അത് ഭീതി കൂട്ടും. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ നടപടി വേണം.കോറോണ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *