കരുവാരകുണ്ട് : അപൂർവ രോഗത്തിന് മരുന്ന് കിട്ടാതെ ദുരിതത്തിൽ ആയ യുവാവിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയുടെ സഹായ ഹസ്തം.
തരിശ് മുള്ളറയിലെ കുറ്റിത്തൊടിക നൗഷാദിന്റെ മകൻ റിൻഷാദ് ബാബു (20) ആണ് 1.16 ലക്ഷം രൂപയുടെ മരുന്ന് യൂസഫലിയുടെ നിർദേശത്തെ തുടർന്ന് ഇന്നലെ വീട്ടിൽ എത്തിച്ചത്. തലച്ചോറിലെ ഞരമ്പിനെ ബാധിച്ച രോഗത്തിന് കഴിയ്ക്കുന്ന Sabril 500 mg ഗുളികയാണ് ലഭിയ്ക്കാതിരുന്നത്.
മരുന്ന് ലഭിയ്ക്കാതെ കഷ്ടപ്പെടുന്ന റിൻഷാദ് ബാബു വിന്റെ ദുരന്ത ജീവിത വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ.യൂസഫലി മരുന്ന് ശേഖരിച്ചു നൽകാൻ ജീവനക്കാർക്ക് നിർദേശം നൽകി. ദുബായ് അബുദാബി ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നായി 1060 ഗുളികകൾ എത്തിച്ച മരുന്ന് എം.എ. യൂസഫലിക്കുവേണ്ടി ലുലു മീഡിയ കോ-ഓർഡിനേറ്റർ എൻ . ബി സ്വരാജ് റിൻഷാദ് ബാബുവിന്റെ വീട്ടിലെത്തി കൈമാറി. ഒരു വർഷത്തേക്ക് ഇതു തികയുമെന്ന് നൗഷാദ് പറഞ്ഞു. 10 വർഷമായി ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ചികിത്സയിലാണ് റിൻഷാദ്. ഇസ്രയിലിൽ നിർമ്മിക്കുന്ന മരുന്ന് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി ഇവിടെ മരുന്ന് ലഭിക്കതായി.ഇതാണ് ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്.
