ഉ​ന്നാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മ​ര​ണം: സെ​ന്‍​ഗാ​റി​ന് പ​ത്ത് വ​ര്‍​ഷം ത​ട​വ്

ന്യൂ​ഡ​ല്‍​ഹി: ഉ​ന്നാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗാ​റി​ന് പ​ത്ത് വ​ര്‍​ഷം ത​ട​വ്. സെ​ന്‍​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പെ​ടെ കേ​സി​ലെ ആ​റ് പ്ര​തി​ക​ള്‍​ക്കും ഡ​ല്‍​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി പ​ത്ത് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

സെ​ന്‍​ഗാ​റും സ​ഹോ​ദ​ര​നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ല്‍ സെ​ന്‍​ഗാ​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന​താ​ണ് കു​റ്റം. ആ​കെ​യു​ള്ള 11 പ്ര​തി​ക​ളി​ല്‍ കു​ല്‍​ദീ​പ് സെ​ന്‍​ഗാ​റും മ​റ്റ് ആ​റ് പേ​രും കു​റ്റ​വാ​ളി​ക​ളാ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് 2018 ഏ​പ്രി​ലി​ല്‍ ഒ​ന്‍​പ​തി​ന് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്‌​ത കേ​സി​ലും കു​ല്‍​ദീ​പ് സെ​ന്‍​ഗാ​ര്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ര്‍ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച കേ​സി​ലും സെ​ന്‍​ഗാ​ര്‍ പ്ര​തി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *