കൊച്ചി: പത്തനംതിട്ടയില്‍ കോവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ലഭിക്കാനുള്ള 23 ഫലങ്ങളില്‍ ഏഴ് എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ പുതുതായി ആറു പേരെക്കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
