ദുബൈ: യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 113 ആയി. ബ്രിട്ടന്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നുള്ള ഈരണ്ടുപേര്ക്കും കിര്ഗിസ്താന്, സെര്‍ബിയ, ഉക്രെയിന്, ഗ്രീസ്, നെതര്‍ലന്റ്, അമേരിക്ക, ഇറ്റലി, ബംഗ്ലാദേശ്, ആസ്ട്രേലിയ, ജര്‍മനി, റഷ്യ രാജ്യങ്ങളില്‍ നിന്നുള്ള ഒാരോരുത്തര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ പലരും നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
