ലീഗിന് കാര്യമായ നഷ്ടമുണ്ടായില്ല

മലപ്പുറം: ഇടതു പക്ഷത്തിന് അനുകൂലമായ വിധി അംഗീകരിക്കുന്നെന്നും എന്നാല്‍ പാര്‍ട്ടിപരമായി പറഞ്ഞാല്‍ മുസ്ലിം ലീഗിന് ചെറിയ നഷ്ടമേയുണ്ടായുള്ളൂവെന്നും പി കെ കുഞ്ഞാലിക്കുട്ടി. ജനവിധി മാനിക്കുന്നു. യു ഡി എഫ് വികസന അജണ്ടയാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ എല്‍ ഡി എഫ് പ്രചരണം ഇത് കടന്ന് മുന്നോട്ടു പോയി അതാണ് ഫലം വെളിവാക്കുന്നത്. ചിലയിടത്ത് ലീഗിന് നഷ്ടമുണ്ടായെങ്കിലും ചിലയിടങ്ങളില്‍ മെച്ചമുണ്ടാക്കി. അഴീക്കോട് കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് പാര്‍ട്ടിക്കുണ്ടായത്. യു ഡി എഫില്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലീഗിന്റെ മികച്ച പ്രകടനമാണ്. പാര്‍ട്ടിയുടെയും മുന്നണിയുടെയും ആത്മവിശ്വാസത്തിന് കുറവുണ്ടായിട്ടില്ല. യു ഡി എഫ് ശക്തമായി തിരിച്ചുവരും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി മുന്നോട്ടുപോവും. യു ഡി എഫ് വികസന അജണ്ട ഭരണതുടര്‍ച്ചയുണ്ടാക്കേണ്ടതായിരുന്നു. എന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിയില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. യു ഡി എഫിന് പ്രതിപക്ഷത്തിരുന്ന് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടില്ല. ബി ജെ പിയുടെ കാര്യമായ പ്രകടനമല്ല. നാമമാത്ര പ്രാധിനിത്യമാണുണ്ടായത്. പ്രധാനമനമന്ത്രി തന്നെ എത്രപ്രാവശ്യം സംസ്ഥാനത്തെത്തി അതു ബി ജെ പിക്ക് മുതലായോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *