മിലാന്: കൊറോണ വൈറസിന്റെ ഭീതി ഇറ്റലിയെ വിട്ടൊഴിയുന്നില്ല. ശനിയാഴ്ച മാത്രം കോവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചത് 793 പേര്‍. ഇതോടെ ഇറ്റലിയിലെ മാത്രം മരണസംഖ്യ 4,825 ആയി. 6557 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
ഇറ്റലിയില്‍ ഇതുവരെ 53,578 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. മിലാന് സമീപമുള്ള വടക്കന്‍ ലോംബാര്‍ഡി പ്രദേശങ്ങളില്‍ മാത്രം മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞു. രാജ്യത്ത് വെള്ളിയാഴ്ചക്ക് ശേഷം 1,420 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, യൂറോപ്പില്‍ മരണസംഖ്യ 5000 കടന്നു.
