കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ട് ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി. ബ്രിട്ടനില്‍നിന്ന് വന്ന സ്വദേശി, ബ്രിട്ടനില്‍നിന്ന് വന്ന സൗദി പൗരന്, സ്വിറ്റ്സര്‍ലാന്‍ഡില്‍നിന്ന് വന്നയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ സ്വദേശി എന്നിവരാണ് ഇന്ത്യക്കാരെ കൂടാതെ വൈറസ് സ്ഥിരീകരിച്ചത്.
ഒരു ഇന്ത്യക്കാരന് ഏതുവഴിയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 266 ആയി. അഞ്ചുപേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 72. ബാക്കി 194 പേര് ചികിത്സയിലാണ്. 13 പേര് തീവ്രപരിചരണ വിഭാഗത്തിലുള്ളവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
