കല്പറ്റ : കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ചതിന് ജില്ലയില്‍ ഞായറാഴ്ച 24 കേസുകള്‍കൂടി രജിസ്റ്റര്‍ചെയ്തു. ആകെ 35 പേരെ പ്രതിചേര്‍ക്കുകയും 28 പേരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു . ഞായറാഴ്ച ജില്ലയില്‍ 12 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
പുല്പള്ളി സ്റ്റേഷനില്‍ അഞ്ചുകേസുകളും വൈത്തിരി സ്റ്റേഷനില്‍ മൂന്നു കേസുകളും കല്പറ്റ, മീനങ്ങാടി, അമ്ബലവയല്‍, പനമരം തിരുനെല്ലി, തൊണ്ടര്‍നാട്, ബത്തേരി എന്നീ സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍വീതവും മാനന്തവാടി, മേപ്പാടി സ്റ്റേഷനുകളില്‍ ഓരോകേസ് വീതവുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ഇതോടെ നിരോധനാജ്ഞയും ലോക്ഡൗണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 356 ആയി.
