റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചു; പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​താ​യി കാ​ണു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​താ​യി ക​ണ്ടു. അ​ത് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല. റോ​ഡി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ക്ക​ശ​മാ​കാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്ത​ര്‍​സം​സ്ഥാ​ന ട്ര​ക്കു​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ട്രാ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും യാ​ത്രാ​പാ​സു​ക​ള്‍ പോ​ലീ​സി​ന് ട്രാ​ക്ക് ചെ​യ്യാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *