ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്ന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

കോവിഡ് 19 ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്നു. പഞ്ചായത്തുതലത്തില്‍ ഇക്കോ ഷോപ്പുകള്‍, എ ഗ്രേഡ് മാര്‍ക്കറ്റുകള്‍, വി.എഫ്.പി.സി.കെ യുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും സെന്ററുകള്‍ എന്നിവയിലൂടെയാണു സംഭരണവും വിതരണവും നടത്തുക.

ഉല്്പന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകര്‍ 9048998558 (ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍), 9961200145(കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മാര്‍ ക്കറ്റിംങ് ) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണമെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *