കെ.എസ്.ആര്‍.ടി.സി ശമ്ബളം മുടങ്ങില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ മാസത്തിലെ ശമ്ബളവും പെന്‍ഷനും മുടങ്ങില്ല. ശമ്ബളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 65,22,22,090 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

അതേസമയം കൊറോണയുടെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം തുടങ്ങി. 0, 1 എന്നീ നമ്ബറുകളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യ ദിവസം റേഷന്‍ വിതരണം ചെയ്യുന്നത്. ബി.പി.എല്‍, അന്ത്യോദയ എന്നീ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് രാവിലെ റേഷന്‍ വിതരണം നടത്തി. അല്ലാത്തവര്‍ക്ക് ഉച്ചയ്ക്ക് ശേഷമാണ് വിതരണം.

Leave a Reply

Your email address will not be published. Required fields are marked *