18 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ രോഗം സ്​ഥിരീകരിച്ചവര്‍ 200 കടന്നു

മസ്​കത്ത്​: ഒമാനില്‍ 18 പേര്‍ക്ക്​ കൂടി കോവിഡ്​ 19. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേര്‍ അസുഖത്തില്‍ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​.

ഒമാനിലെ ആദ്യ കോവിഡ്​ മരണം ചൊവ്വാഴ്​ച രാത്രി റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. മസ്​കത്തില്‍ നിന്നുള്ള സ്വദേശി വൃദ്ധനാണ്​ മരണപ്പെട്ടത്​. സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ വീടുകള്‍ക്ക്​ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *