കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈതാങ്ങായി കോഡൂര്‍ സര്‍വീസ് സഹരണ ബാങ്ക് ജീവനക്കാര്‍. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും പ്രസിഡന്റിന്റെ ഹോണറേറിയവും ഭരണ സമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും ഉള്‍പ്പടെ പന്ത്രണ്ട് ലക്ഷത്തി ഏഴായിരത്തി മുന്നൂറ്റി അറുപത്തി രണ്ട് രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ കലക്ടര്‍ ജാഫര്‍ മലികിനെ ഏല്‍പിച്ചു. അനുകരണീയമായ മാതൃകയാണ് കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരുടേതെന്നും ആപത്തുകാലത്ത് ഇത്തരത്തിലുള്ള സംഭാവനകള്‍ പൊതു സമൂഹത്തിന് വലിയ ഊര്‍ജമാണ് നല്‍കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് വി.പി അനില്‍കുമാര്‍, സെക്രട്ടറി കെ. മോഹന്‍ദാസ് എന്നിവരാണ് ചെക്ക് കലക്ടര്‍ക്ക് കൈമാറിയത്.
