കൊവിഡിന്‍റെ പേരില്‍ പണപ്പിരിവ്: എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കേസ്

കൊയിലാണ്ടി: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനെന്ന വ്യാജേന പണപ്പിരിവ് നടത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കേസ്. എംഎസ്‌എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പില്‍ പ്രചരിച്ച സന്ദേശത്തെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്‍റെ നേതൃത്വത്തിലാണെന്ന് വ്യക്തമായി. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പണമയച്ചു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ്‌ഇയാള്‍ പണപ്പിരിവ് നടത്തിയതെന്ന് തെളിഞ്ഞതോടെ കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *