യു.എ.ഇയില്‍ 300 പേര്‍ക്ക്​ കൂടി കോവിഡ്​

ദുബൈ: യു.എ.ഇയില്‍ പുതുതായി 300 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 2659 ആയി. ആദ്യമായാണ്​ യു.എ.ഇയില്‍ ഒരു ദിവസം 300 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. അതേസമയം, 53 പേര്‍ കൂടി രോഗമുക്​തരായത്​ ആശ്വാസം പകരുന്നു. 239 പേരാണ്​ യു.എ.ഇയില്‍ ആകെ രോഗമുക്​തരായത്​. ഇതുവരെ 12 മരണമാണ്​ യു.എ.ഇയില്‍ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. 5.93 ലക്ഷം പേരെയാണ്​ ഇതുവരെ പരിശോധനക്ക്​ വിധേയരാക്കിയത്​.

സാധാരണ കോവിഡ് കേസുകളില്‍ ഒരുമാസത്തിനുള്ളില്‍ രോഗം ഭേദമാകുന്നുണ്ട്. എന്നാല്‍ ചില കേസുകളില്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗം ഭേദമാകുന്നവരുടെയും എണ്ണത്തില്‍ വലിയ അന്തരം നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ശക്തമായ മുന്‍കരുതലുകള്‍ രോഗപ്രതിരോധത്തിന് വേണ്ടി വരുമെന്നും ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അല്‍ ഹുസ്നി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *