പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടതിനെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട ആളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അങ്ങാടി ഇലവുങ്കല്‍ ബിജു മാത്യുവിന്റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ബിജു മാത്യു രണ്ടുവര്‍ഷമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബോണ്‍മാരോ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചൊവ്വാഴ്ചയാണ് ബിജു മാത്യു ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഫാ. എം.വി. ശാമുവല്‍ രാജു എബ്രഹാം എംഎല്‍എയെ വിവരമറിയിച്ചു. തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് ഇടുക്കി, തേനി കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് മൃതദേഹവുമായി ആംബുലന്‍സ് വെല്ലൂരില്‍ നിന്നും പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ നാട്ടിലെത്തി. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
