യുഎഇയില്‍ 300 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

യുഎഇയില്‍ പുതുതായി 300 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണമാണിത് .ഇതോടെ കൊറോണ് വൈറസ് ബാധിതരുടെ ആകെയെണ്ണം 2,659 ആയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 53 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി.ഇതോടെ രോഗം ഭേദമായവരുടെ ആകെയെണ്ണം 239 ആയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദാ അല്‍ ഹൊസനി പറഞ്ഞു.യുഎഇയില്‍ ഇന്നലെ വരെ 593, 095 പേര്‍ക്ക് രോഗപരിശോധന നടത്തിയെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ നിവാസികള്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *