കൊറോണ : കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണം ; കെഎംസിസി ഹൈക്കോടതിയില്‍

കൊച്ചി: യുഎഇയിലെ ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെ.എം.സി.സി ഹൈക്കോടതിയില്‍. കൊറോണ വൈറസ് വ്യാപനം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനും ചികിത്സ നല്‍കാനും നടപടിവേണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം.

മറ്റ് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം. വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെന്നും ദുബായ് കെഎംസിസിയുടെ ഹര്‍ജിയില്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *