കൊവിഡ് 19 കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബൈബിള്‍ പോലെ; ദിവസവും മുടങ്ങാതെ പൂര്‍ണമായും കാണാറുണ്ടെന്ന് കലക്ടര്‍ സുഹാസ്‌

കൊവിഡ് 19 കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തനിക്ക് ബൈബിള്‍ പോലെയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ 24 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം ഒരാഴ്ചയായി പുതിയ കേസുകള്‍ ഇല്ല എന്നത് ആശ്വാസം പകരുന്നതാണെന്നും സുഹാസ് പറഞ്ഞു.

ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണമായും കാണാറുണ്ട്. അത് തനിക്ക് ബൈബിള്‍ പോലെയാണെന്നും സുഹാസ് വ്യക്തമാക്കുന്നു. തൊട്ടടുത്ത ദിവസം എത്തുന്ന ഉത്തരവുകള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ നിന്നും മനസിലാക്കി തയ്യാറെടുപ്പുകള്‍ നടത്താം.

ദിവസവുമുളള ഫീല്‍ഡ് വിസിറ്റുകള്‍ ഒഴിവാക്കാനാവില്ല. നേരിട്ട് ചെല്ലുമ്ബോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പ്രചോദനമാണ് പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നത്. ഇതിനിടെ രോഗം വരുമോ എന്ന ഭീതിയില്ലെന്നും സുഹാസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *