പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥന്‍ മോര്‍ട്ടാര്‍ ഷെല്ലിംഗും വെടിവെപ്പും നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാന്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിക്കുകയും അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
