മലപ്പുറം: കേരള എന്‍ ജി ഒ യൂണിയന്‍ 53-ാംസംസ്ഥാനസമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സമ്മേളന നഗരിയില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം)രാവിലെ 9 മണിക്ക് മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. രാവിലെ 9.45 ന് 2015 ലെ സംസ്ഥാന കൗണ്‍സിലും വൈകുന്നേരം 3 മണിക്ക് പുതിയ കൗണ്‍സിലും ചേരും. പ്രതിനിധി സമ്മേളനം വൈകുന്നേരം 3.30ന് വി.എസ്.അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഐ.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, പി.പി.വാസുദേവന്‍, ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്.എസ്.ഇ.ടി.ഒ. പ്രസിഡണ്ട് കെ.സി.ഹരികൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ.എംപ്ലോയീസ് & വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി പി.വി.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ടുമണിക്ക് കലാപരിപാടികള്‍ ഉണ്ടായിരിക്കും.
