ആരും ആശങ്കപ്പെടേണ്ട; രാജ്യത്ത് മതിയായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ഡൗണ്‍ നീട്ടുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ സഹകരണം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഭക്ഷ്യവസ്തക്കള്‍, മരുന്ന് എന്നിവയടക്കമുള്ള അവശ്യവസ്തുക്കള്‍ രാജ്യത്ത് ആവശ്യത്തിന് കരുതലുണ്ടെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കുകയാണ്. ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. സമ്ബന്നരായ ജനങ്ങള്‍ സഹായം ആവശ്യമുള്ള പാവപ്പെട്ടവരെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും അഭ്യര്‍ഥിക്കുകയാണ്, ഏകോപനം ശക്തമാക്കേണ്ടതുണ്ട്. എല്ലാ പൗരന്മാരും ലോക്ഡൗണ്‍ ശരിയായി പിന്തുടരുക’ അദ്ദേഹം ട്വീറ്റ് ചെയ്തു

എല്ലാ ജനങ്ങളും ലോക്ക്ഡൗണ്‍ ശരിയായ രീതിയില്‍ പാലിക്കുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാന പങ്കുവഹിക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ധൈര്യവും വിവേകവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. എല്ലാവരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവരുമായി സഹകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *