തേനിയില്‍ കോവിഡ് വ്യാപിക്കുന്നു; ഇടുക്കി അതിര്‍ത്തികളില്‍ നിരോധനാജ്ഞ

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലെ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. അതിര്‍ത്തി ജില്ലയായ തേനിയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം. വനാന്തരപാതകള്‍ ഉള്‍പ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര തടയാന്‍ 24 മണിക്കൂര്‍ നിരീക്ഷണമേര്‍പ്പെടുത്തി. കമ്ബംമെട്ട്, ചാക്കുളത്തിമേട്, ചതുരംഗപ്പാറമെട്ട്, മാന്‍കുത്തിമേട് എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും അതിര്‍ത്തി കടന്ന് എത്തുന്നവരെ കല്ലുപാലം സ്‌കൂളില്‍ നീരക്ഷണത്തില്‍ പാര്‍പ്പിക്കാനും തീരുമാനിച്ചു.

ഇടുക്കി കോവിഡ് മുക്ത ജില്ലയായെങ്കിലും തമിഴ്‌നാട്ടിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആണ് നിയന്ത്രണം കടുപ്പിച്ചത്. പീരുമേട്, ഉടുമ്ബന്‍ചോല താലൂക്കുകളിലെ ശാന്തന്‍പാറ, ഉടുമ്ബന്‍ചോല, നെടുംകണ്ടം, വണ്ടന്മേട്, ചക്കുപള്ളം, കുമളി ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ ആണ് നിരോധനാജ്ഞ. ഏപ്രില്‍21വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ വനപാതയിലൂടെ മൂന്നാറിലേക്ക് ആളുകള്‍ എത്തിയ സാഹചര്യത്തി ല്‍നീരീക്ഷണം കര്‍ശനമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *