റമദാന്‍വ്രത പുണ്യം കൊവിഡിനെ അകറ്റാന്‍ ഉപയോഗിക്കണമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍

മലപ്പുറം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റമദാന്‍ വ്രതം ആരംഭിച്ചതോടെ പുണ്യദിനത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി ഹൈദരലി ശിഹാബ് തങ്ങള്‍. കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങള്‍ പോലെ ഹൃദയങ്ങളില്‍നിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റമദാന്‍ മാസം ഉപയോഗപ്പെടുത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

വിശുദ്ധ റമദാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം. കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം നമ്മുടെ ആരാധനാ കര്‍മ്മങ്ങളെ ബാധിക്കുന്നില്ല. വീടുകള്‍ ആരാധനാലയങ്ങളായി മാറണം. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. അതിനാല്‍, ഹൃദയവിശുദ്ധിയുടെ റമദാന്‍ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഹൈദരലി തങ്ങള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പേരമക്കളോടൊപ്പം നമസ്‌കരിക്കുന്ന ചിത്രവും ഹൈദരലി തങ്ങള്‍ വിശ്വാസികള്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *