മലപ്പുറം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി നടപ്പിലാക്കിയ ലോക്ഡൗണിന്റെ സാഹചര്യത്തില്‍
നിര്‍ത്തിവെച്ച മത്സ്യബന്ധനത്തിന് മലപ്പുറത്ത് ഇളവ് പ്രഖ്യാപിച്ചു. മലപ്പുറത്തെ മത്സ്യ ബന്ധന മേഖലയിലെ പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം.
എന്നാല്‍ മത്സ്യം ഹാര്‍ബറില്‍ തന്നെ വിറ്റഴിക്കണം. വില ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തീരുമാനിക്കും. വില്‍പ്പന സമയത്തുണ്ടാകുന്ന ജനത്തിരക്കൊഴിവാക്കാന്‍ ഹര്‍ബറുകളില്‍ പൊലീസിനെ നിയോഗിക്കും.
