ബംഗളൂരു: കര്‍ണ്ണാടകയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ആള്‍ ആശുപത്രികെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയോടെ ബാംഗ്ളൂരിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം . ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നുമാണ് ഇദ്ദേഹം ചാടിയത്. ,466-ാം നമ്ബര്‍ രോഗിയെ അമ്ബതുവയസുകാരനാണ് ജീവനൊടുക്കിയത് . വൈറസ് ബാധ സ്ഥിരീകരിച്ച ഇയാള്‍ക്ക് ചെറിയ രീതിയിലുള്ള
ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു .രോഗം ബാധിച്ചപ്പോഴുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ഇദ്ദേഹത്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു .
