പ്രവാസികളെ ആദ്യം നാട്ടിലെത്തിക്കൂ, സര്‍ക്കാരിനെ വിമര്‍ശിക്കാതെ കേന്ദ്രമന്ത്രി സ്വന്തംഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഇടുക്കി ഗ്രീന്‍സോണാക്കിയതാണ് കേരളത്തില്‍ വീണ്ടും രോഗവ്യാപമുണ്ടാവാന്‍ കാരണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും ദുഷ്ടലാക്കോടെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വി.മുരളീധരന്‍ സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ആദ്യം വേണ്ടത്. പ്രവാസികളെ നാട്ടിലെത്തിക്കാനാണ് ആദ്യം അദ്ദേഹം ശ്രമിക്കേണ്ടത്. അദ്ധ്യാപകരെ താന്‍ ഒരിക്കലും അപമാനിച്ചിട്ടില്ല. ഉത്തരവ് കത്തിക്കുന്നത് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത് ആഘോഷിച്ചതിനെയാണ് വിമര്‍ശിച്ചത്- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *