പരിസ്ഥിതി വിനാശം മൂലം മനുഷ്യന്റെയും ജീവജാലങ്ങളുടെയും അതിജീവനം പ്രതിസന്ധിയിലായ സാഹചര്യം മുന്‍നിര്‍ത്തി മലയാളസര്‍വകലാശാല ‘സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ജൂണ്‍ 8, 9, 10 തിയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ദ തേഡ് കര്‍വ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവും ബോളിവുഡ് സെലിബ്രിറ്റിയുമായ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലാറിബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത്‌രാജ് സംവിധാനത്തെക്കുറിച്ച് ടി. ഗംഗാധരന്‍ പ്രസംഗിക്കും. ജൂണ്‍ 9 ന് പ്രൊഫ. പി. ഷാഹിന (കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി) അജയകുമാര്‍ (ഡയറക്ടര്‍ റൈറ്റ്‌സ്, തിരുവനന്തപുരം), പരിസ്ഥിതി പ്രവര്‍ത്തകയായ എം. സുചിത്ര, ഡോ. ടി.വി. സുനിത (ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്), ജി. സാജന്‍ (ഡെ. ഡയറക്ടര്‍, ദൂരദര്‍ശന്‍ കേന്ദ്രം, തിരുവനന്തപുരം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപന ദിവസമായ ജൂണ്‍ 10 ന് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണം നടക്കും. ഡോ. കെ. ഗിരീശന്‍, ഡോ. അനില്‍ വര്‍മ, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ നിരീക്ഷകരായിരിക്കും.
സിവില്‍ സര്‍വീസ് പരിശീലനം
പ്രമുഖ ഉദ്യോഗസ്ഥര്‍ നയിക്കും
ഭാഷാസര്‍വകലാശാലയുടെ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസില്‍ എത്തിക്കാനുദ്ദേശിച്ചുകൊണ്ട് ജൂണ്‍ 8, 9, 10 തിയതികളില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഡയറക്ടറായി പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. എട്ടിന് കാലത്ത് പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരികിഷോര്‍, ഐ.എ.എസ്., കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ഐ.എ.എസ്., കണ്ണൂര്‍ ജില്ലാ കലക്ടര്‍ ബാലകിരണ്‍, ഐ.എ.എസ്., തിരൂര്‍ സബ് കലക്ടര്‍ ആദില അബ്ദുള്ള, ഐ.എ.എസ്., പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജേക്കബ് മാലിക്ക്, ഐ.എ.എസ്., തൃശൂര്‍ സബ് കലക്ടര്‍ ഹരിത വി. കുമാര്‍, ഐ.എ.എസ്. എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
