കോഴിക്കോട് കലക്ടറുടെ എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജം

കോഴിക്കോട്: കലക്ടര്‍ നല്‍കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ് വാട്‌സാപ്പിലൂടെ വളരെ വ്യാപകമായി ഷെയര്‍ ചെയ്യപെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ സാംബ ശിവ റാവു അറിയിച്ചു. ഈ വാര്‍ത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കൊറോണ നിര്‍വ്യാപന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍ മാത്രം അവലംബിച്ച്‌ ആണ് കൊറോണ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *