കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്റെ കട തുറന്നത് പോലീസ് മിനിട്ടുകള്‍ക്കകം അടപ്പിച്ചു. കോഴിക്കോട് മിഠായിത്തെരുവിലെ “ബ്യൂട്ടി സ്റ്റോഴ്സ്’ എന്ന വസ്ത്രവ്യാപാര കേന്ദ്രമാണ് ഇന്നു രാവിലെ 9.45 ഓടെ തുറന്നത്.
നസിറുദ്ദീനും നാലു തൊഴിലാളികളും കടയില്‍ കയറിയ ഉടനെ ടൗണ്‍ ഇന്‍സ്പെക്ടര്‍ എ.ഉമേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി അടപ്പിക്കുകയായിരുന്നു. ലോക്ഡൗണ്‍ ലംഘിച്ചതിന് നസിറുദ്ദീനടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
ഓറഞ്ച് സോണില്‍പെട്ട കോഴിക്കോട്ട് മിക്ക വ്യാപാര സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ ഇളവനുവദിച്ചെങ്കിലും മിഠായിത്തെരുവടക്കം ചിലയിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്.
