‘സമ്ബൂര്‍ണ്ണ ദുരന്തം’ ട്രംപിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ഒബാമ

വാഷിംഗ്ടണ്‍: കൊവിഡ് 19 പ്രതിരോധത്തില്‍ അമേരിക്ക നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.

കൊവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്ബൂര്‍ണ്ണ ദുരന്തം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഏറ്റവും മികച്ച സര്‍ക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാല്‍ ഇതില്‍ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്‌നമല്ല എന്നുമുള്ള ചിന്താഗതി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമ്ബൂര്‍ണ്ണ ദുരന്തമാണെന്ന് ഒബാമ തുറന്നടിച്ചു.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതല്‍ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ കോണ്‍ഫറന്‍സില്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1,347,309 ആയി.

Leave a Reply

Your email address will not be published. Required fields are marked *