നിരീക്ഷണത്തിലുള്ളവര്‍ക്ക് മൊബൈല്‍ ഡാറ്റ സൗജന്യം

മലപ്പുറം: ഗള്‍ഫില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സിമ്മിനൊപ്പം മൊബൈല്‍ ഡാറ്റയും സൗജന്യം. ബി.എസ്.എന്‍.എല്‍ സിമ്മില്‍ ദിവസേന ഒരു ജി.ബി ഡാറ്റയാണ് സൗജന്യമായി നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഡാറ്റയുടെ പ്രയോജനം ലഭിച്ചു തുടങ്ങി.
ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് മൊബൈല്‍ കണക്ടിവിറ്റി സംബന്ധിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. പലരും സര്‍ക്കാര്‍ ഓഫര്‍ ചെയ്ത സൗജന്യ സിം വാങ്ങിയിരുന്നില്ല. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിയതോടെ പലര്‍ക്കും സ്വന്തം സിമ്മുകളില്‍ കണക്ഷനുണ്ടായിരുന്നില്ല. വീടുകളിലേക്ക് പോലും വിളിക്കാനാവാത്ത അവസ്ഥയായിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനകം എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യ സിം ലഭ്യമാക്കി. ഇതില്‍ 99 രൂപ വിലയുള്ള ഒരു ജി.ബി.ഡാറ്റ സൗജന്യമായി നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *