തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ലോറി ഉടമ സംഘടനകളുടെ യോഗം ബുധനാഴ്ച ചേരും. സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവ് മൂലം ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായാണ് ചര്‍ച്ച വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
