നിലമ്ബൂര്‍ സ്വദേശി ദമ്മാമില്‍ കോവിഡ്‌ ബാധിച്ചു മരിച്ചു

നിലമ്ബൂര്‍> കോവിഡ് 19 ചികിത്സയിലായിരുന്ന നിലമ്ബൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു. മലപ്പുറം നിലമ്ബൂര് മരുത സ്വദേശി നെല്ലിക്കോടന് സുദേവന് (52) ആണ് ഞായറാഴ്​ച പുലര്‍ച്ചെ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന്​ ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്​ ​വെന്‍റിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്മാമിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. പന്ത്രണ്ട് വര്‍ഷമായി പ്രവാസിയാണ്​. അച്​ഛന്‍: ദാമോദരന്‍, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. മകള്‍: ആര്യ

Leave a Reply

Your email address will not be published. Required fields are marked *